അറിവിനൊപ്പം അഭയവും
" കനിവ് "
വിദ്യാര്‍ത്ഥി ക്ഷേമനിധി
കെ.എം.ഹയര്‍ സെക്കണ്ടറി സ്കൂള്‍
കരുളായി, മലപ്പുറം ജില്ല-679330. ഫോണ്‍ : 270271
മാന്യരെ,
നമ്മുടെ സ്കൂളിലെ നിരാലംബരായ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി അധ്യാപക ജീവനക്കാരുടെ മേല്‍ നോട്ടത്തില്‍ രൂപീകൃതമായ 'കനിവ്' നിരവധി പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടത്തുന്നത്. അര്‍ഹരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യൂണീഫോം, കുട, പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നു. മെഡിക്കല്‍ ക്യാമ്പും, തുടര്‍ ചികിത്സ ആവശ്യമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി സാമ്പത്തിക സഹായവും നല്‍കുന്നു. കുട്ടികള്‍ക്ക് പഠിക്കാനുള്ള ഭൗതിക സാഹചര്യമൊരുക്കുന്നതിലും കനിവ് ശ്രദ്ധ ചെലുത്തുന്നു.
പുരിമിതമായ വരുമാനത്തെ പരമാവധി പ്രയോജനപ്പെയുത്തുന്ന ഞങ്ങളുടെ വരുമാനം, അധ്യാപക അനധ്യാപക ജീവനക്കാരുടെ സഹായവും നന്മയുള്ളവരുടെ അകമഴിഞ്ഞ സംഭാവനകളും വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ധനസമാഹരണവുമാണ്.
കനിവിന്‍റ കാരുണ്യ സ്പര്‍ശം തേടിയെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം നിരവധിയാണ്. എല്ലാവരെയും സഹായിക്കണമെന്നുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് മാത്രമായത് താങ്ങാനാകുന്നില്ല. താങ്കളെപ്പോലെയുള്ള ഉദാരമതികള്‍ കൂടി ഞങ്ങള്‍ക്കൊപ്പം നിന്നാല്‍ നമ്മുടെ സമൂഹത്തിന്‍റ നിരാലമ്പത്വത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും.
സഹായങ്ങള്‍ സ്കൂളില്‍ നേരിട്ട് ഏല്‍പ്പിക്കുകയൊ താഴെ കാണുന്ന വിലാസത്തില്‍ ചെക്കായോ, ഡി.ഡി.യായോ അയച്ചുതരികയോ ചെയ്യാവുന്നതുമാണ്.
പ്രതീക്ഷയോടെ,
ഹെഡ്മാസ്റ്റര്‍ & സ്റ്റാഫ്
കെ.എം.എച്ച്.എസ്.എസ്. കരുളായി
സഹായങ്ങള്‍ അയക്കേണ്ട വിലാസം
കനിവ് വിദ്യാര്‍ത്ഥി ക്ഷേമാനിധി
A/C No: 11594
സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്ക്,
കരുളായി ബ്രാഞ്ച്.