-->
കലോത്സവം ഇന്ന് സമാപിക്കും
           കരുളായി : കെ.എം.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന നിലമ്പൂര്‍ ഉപജില്ലാ കലോത്സവം ആവേശകരമായ സമാപത്തിലേക്ക്. വിവിധ വിഭാഗങ്ങളിലായി 106 സ്കൂളില്‍ നിന്നായി നാലായിരത്തോളം പ്രതിഭകളാണ് കലോത്സവ വേദിയില്‍ മാറ്റുരച്ചത്. 9 വേദികളില്‍ നാലുദിവസമായാണ്  മത്സരങ്ങള്‍. അവസാന ഘട്ട മത്സരങ്ങളുടെ ആരവത്തിനിടയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് വേദികളില്‍ അലയടിക്കുന്നത്. എല്‍. പി. വിഭാഗത്തില്‍ കൂറ്റമ്പാറ എ.കെ.എം.എല്‍.പി. സ്കൂള്‍ ഒന്നാം സ്ഥാനത്തും മൂത്തേടം സെന്‍റ് മേരീസ് സ്കൂള്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്. യു.പി വിഭാഗത്തില്‍ പുള്ളിയില്‍ ഗവ.യുപി സ്കൂള്‍ ഒന്നാം സ്ഥാനത്തും നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്.
                 ഹൈസ്കൂള്‍ വിഭാഗത്തില്‍ നിമ്പൂര്‍  ലിറ്റില്‍ ഫ്ലവര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാം സ്ഥാനത്തും ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പാലേമാട്  എസ്.വി.എച്ച്.എസ്.എസ്  ഒന്നാം സ്ഥാനത്തും  ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്. കലോത്സവം ഇന്ന് സമാപിക്കും 

Trophy





കലോത്സവം ഫോട്ടോസ്