KMHSS KARULI - First in the Educational District




വിദ്യഭ്യാസ ജില്ലയില്‍ ഒന്നാമതെത്തി
കരുളായി കെ.എം.എച്ച്.എസ്.എസ്

 

       നിലമ്പൂര്‍ : ഭാരത് സകൗട്ട് & ഗൈഡ്സിന്‍റ ഉന്നത ബഹുമതികളില്‍ ഒന്നായ രാജ്യപുരസ്കാര്‍ അവാര്‍ഡ് കൂടുതല്‍ കുട്ടികള്‍ക്ക് ലഭ്യമാക്കി. വണ്ടൂര്‍ വിദ്യഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനത്ത് കരുളായി കെ.എം.എച്ച്.എസ്.എസ് എത്തി. 20 വിദ്യാര്‍ത്ഥികളാണ് 2010-11 വര്‍ഷങ്ങളില്‍ നടന്ന ടെസ്റ്റില്‍ അവാര്‍ഡ് കരസ്ഥമാക്കിയത്.

       സ്കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളും റക്ഷിതാക്കളും അവാര്‍ഡ് ജേതാക്കള്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. മാനേജര്‍ ടി.കെ. മുഹമ്മദ്, ഹെഡ്മാസ്റ്റര്‍ എസ്.ബി. വേണുഗോപാല്‍ എന്നിവര്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. സകൗട്ട് & ഗൈഡ്സ് അദ്ധ്യാപകരായ ജയപ്രകാശ് തമ്പി, വിപിന്‍, ഷീജ, സിജി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. പി.ടി.എ പ്രസിഡന്‍റ് സലില്‍ കുമാര്‍, വര്‍ഗ്ഗീസ് മാസ്റ്റര്‍, രാധാകൃഷ്ണന്‍ മാസ്റ്റര്‍, ജോണ്‍സണ്‍ മാസ്റ്റര്‍ എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.